< Back
Sports
സ്പെയിന്‍ പുറത്ത്; ഇറ്റലി ക്വാര്‍ട്ടറില്‍സ്പെയിന്‍ പുറത്ത്; ഇറ്റലി ക്വാര്‍ട്ടറില്‍
Sports

സ്പെയിന്‍ പുറത്ത്; ഇറ്റലി ക്വാര്‍ട്ടറില്‍

Ubaid
|
27 May 2018 9:02 PM IST

ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റലി നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്.

ഫുട്ബോള്‍ കാത്തിരുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറ്റലിക്ക് ജയം. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്ന മത്സരത്തില്‍ ഫൈനലിന്റെ ദയനീയ തോല്‍വിക്ക് ഇറ്റലി പകരം ചോദിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റലി നിലവിലെ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. ജോര്‍ജിയോ ചെല്ലിനി (33), ഗ്രാസിയാനോ പെല്ലെ (92) എന്നിവരാണ് ഇറ്റലിക്ക് വേണ്ടി സ്പെയിന്‍ വല കുലുക്കിയത്. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയാണ് ഇറ്റലിയുടെ എതിരാളികള്‍.

Similar Posts