< Back
Sports
ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 90 റണ്‍സിന്റെ കൂറ്റന്‍ ജയംശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 90 റണ്‍സിന്റെ കൂറ്റന്‍ ജയം
Sports

ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 90 റണ്‍സിന്റെ കൂറ്റന്‍ ജയം

Ubaid
|
28 May 2018 4:12 PM IST

തമിം ഇക്ബാലാണ് മാന്‍ ഓഫ് ദി മാച്ച്

ബംഗ്ലാദേശ് - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍‌ ബംഗ്ലാദേശിന് 90 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 324 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ നേടി. ഓപ്പണര്‍ തമിം ഇക്ബാല്‍ നേടിയ സെഞ്ച്വറിയും സബീര്‍ റഹ്മാന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ നേടിയ അര്‍ദ്ധ സെഞ്ച്വറികളുമാണ് ബംഗ്ലാദേശിന് കരുത്തായത്. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 87 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. 45.1 ഓവറില്‍ ശ്രീലങ്ക ഇന്നിംഗ്സ് 234 റണ്‍സില്‍ അവസാനിച്ചു. ദിനേഷ് ചാന്ദിമല്‍, തിസര പെരേര എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. തമിം ഇക്ബാലാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാം ഏകദിനം 28 ന് നടക്കും. നേരത്തെ ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

Similar Posts