< Back
Sports
Sports
ഫിഫ അണ്ടർ 17 ടീമുകൾ മൂന്നിന് എത്തിത്തുടങ്ങും
|28 May 2018 6:41 PM IST
മൂന്നാം തിയതി പുലർച്ചെ ഇത്തിഹാദ് വിമാനത്തിലാണ് സ്പെയിൻ ടീം എത്തുക
ഫിഫ അണ്ടർ സെവന്റീൻ മത്സരത്തിനുള്ള ടീമുകൾ അടുത്തമാസം മൂന്ന് മുതൽ കൊച്ചിയിലെത്തും. സ്പെയിൻ ടീമാണ് ആദ്യമെത്തുക. മൂന്നാം തിയതി പുലർച്ചെ ഇത്തിഹാദ് വിമാനത്തിലാണ് സ്പെയിൻ ടീം എത്തുക.
ബ്രസീൽ, കൊറിയ, നൈജർ, ജൻമ്മനി, ഗിനിയ, എന്നീ ടീമുകളാണ് കൊച്ചിയിലെത്തുന്നത്. ഏഴാം തീയതി മുതൽ 22 വരെയാണ് കൊച്ചിയിലെ ഫിഫ അണ്ടർ സെവന്റീൻ ലോക കപ്പ് മത്സരങ്ങൾ നടക്കുന്നത്. ടീമുകൾ വരുന്നതിനനുസരിച്ച് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പ്രത്യേക സംവിധാനം ഫിഫ ഒരുക്കിയിട്ടുണ്ട്. താരങ്ങളുടെ സഹായത്തിനായ് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരെയും വിമാനത്താവളത്തിൽ നിശ്ചയിച്ചിട്ടുണ്ട്.
ഫോർട്ടു കൊച്ചി പരേഡ്ഗ്രൌണ്ട്, വെളി ഗ്രൌണ്ട്, മഹാരാജാസ് മൈതാനം, പനമ്പിള്ളി നഗറിലെ കായിക അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുക.