< Back
Sports
ജയം മാത്രം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുംജയം മാത്രം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും
Sports

ജയം മാത്രം ലക്ഷ്യമിട്ട് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

Subin
|
28 May 2018 9:56 PM IST

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഡൈനാമോസിനെതിരായ മത്സരം...

ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍ പിന്നിലുള്ള ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. താരങ്ങള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയുമെന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ഡല്‍ഹിയിലെ കനത്ത തണുപ്പില്‍ അരയും തലയും മുറുക്കിയാകും കേരളാ താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങുക. തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയം അന്യമായ ബ്ലാസ്‌റ്റേഴ്‌സിന് ഇനിയൊരു പരാജയം താങ്ങാന്‍ ആകില്ല. കിസിറ്റോസും റിനോ ആന്റണിയും സികെ വിനീതും വെസ്ബ്രൗണും അടക്കമുള്ള താരങ്ങള്‍ ഫോമിലേക്കുയര്‍ന്നത് ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. പരിചയമുള്ള താരങ്ങള്‍ ആയതിനാല്‍ ഒത്തിണക്കമുണ്ടെന്നും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു.

അതേ സമയം കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ഡല്‍ഹി കോച്ച് മിഗുവേല്‍ ഏയ്ഞ്ചല്‍ പോര്‍ച്ചുഗലിന്റെ പ്രതികരണം.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ച് ആയി ചുമതലയേറ്റ ഡേവിഡ് ജെയിംസിന് മികച്ച കോച്ചാകാന്‍ സാധിക്കുമെന്നും മിഗുവേല്‍ പറഞ്ഞു. താരങ്ങള്‍ മിക്കവരും പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ നേരിയ മാറ്റങ്ങളോടെയാകും ഡല്‍ഹി കളത്തിലിറങ്ങുക.

Similar Posts