< Back
Sports
ജയം നെഹ്റക്ക് സമര്‍പ്പിച്ച് യുവിSports
ജയം നെഹ്റക്ക് സമര്‍പ്പിച്ച് യുവി
|28 May 2018 3:13 PM IST
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ടീം ഫോട്ടോയിലൂടെയാണ് യുവിയുടെ സമര്‍പ്പണം. നെഹ്റയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും യുവി

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ജയം വെറ്ററന്‍ പേസര്‍ അശീഷ് നെഹ്റക്ക് സമര്‍പ്പിക്കുന്നതായി യുവരാജ് സിങ്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ടീം ഫോട്ടോയിലൂടെയാണ് യുവിയുടെ സമര്‍പ്പണം. നെഹ്റയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും യുവി കുറിച്ചു.
സണ്‍റൈസേഴ്സിന്‍റെ ഭാഗമായ നെഹ്റ ഇത്തവണ എട്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി തന്‍റെ കരുത്ത് തെളിയിച്ച പേസര്‍ പരിക്കിനെ തുടര്‍ന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതനായി. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ താരം ഇപ്പോള്‍ ലണ്ടനില്‍ വിശ്രമത്തിലാണ്.
A photo posted by Yuvraj Singh (@yuvisofficial) on May 29, 2016 at 12:36pm PDT