< Back
Sports
കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയംകാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം
Sports

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

Damodaran
|
29 May 2018 1:28 PM IST

434 റണ്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ പാഡ‍ണിഞ്ഞ സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സ് 236 റണ്‍സിന് അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള

ചരിത്രം കുറിച്ച അഞ്ഞൂറാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. 197 റണ്‍സിനാണ് കൊഹ്‍ലിയും സംഘവും കിവികളെ തകര്‍ത്തത്. ആറ് വിക്കറ്റോടെ അശ്വിന്‍ ഒരിക്കല്‍ കൂടി ന്യൂസിലാന്‍ഡിന്‍റെ അന്തകനായി. 80 റണ്‍സെടുത്ത റോഞ്ചിയും 71 റണ്‍സെടുത്ത സാന്‍റ്നെറും വീറോടെ പൊരുതിയെങ്കിലും ഇവരൊന്നിച്ച നിമിഷങ്ങളിലൊഴികെ അഞ്ചാം ദിനം ഇന്ത്യന്‍ ബൌളര്‍മാരുടേതായിരുന്നു. 434 റണ്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ പാഡ‍ണിഞ്ഞ സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സ് 236 റണ്‍സിന് അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യ ഇന്നിങ്സുകളില്‍ അഞ്ച് വിക്കറ്റ് നേടുകയും ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ അജയ്യനായി 50 റണ്‍ നേടുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. ആദ്യ ഇന്നിങ്സില്‍ 42 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നിരുന്നു.

Similar Posts