< Back
Sports
ഇന്ത്യക്ക് ജയം, പരമ്പരSports
ഇന്ത്യക്ക് ജയം, പരമ്പര
|29 May 2018 6:05 PM IST
നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അശ്വിനും ജഡേജയുമാണ് ബംഗ്ലാദേശിന്‍റെ നടുവൊടിച്ചത്
ബംഗ്ലാദേശിനെതിരായ ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നും ജയം. 208 റണ്‍സിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്നിന് 103 എന്ന നിലയില്‍ അഞ്ചാം ദിനം രണ്ടാമിന്നിങ്സ് പുനരാംരംഭിച്ച ബംഗ്ലാദേശിന്‍റെ രണ്ടാം ഇന്നിങ്സ് 250 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അശ്വിനും ജഡേജയുമാണ് സന്ദര്‍ശകരെ കുരുക്കിയത്. 64 റണ്‍സെടുത്ത മെഹ്മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ നിന്നും ചെറുത്തു നിന്നത്.

സ്പിന്നര്‍മാരെ കാര്യമായി പിന്തുണച്ച പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടി.