< Back
Sports
കൊഹ്‍ലിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു;  ശ്രേയാസ് അയ്യര്‍ ടീമില്‍കൊഹ്‍ലിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു; ശ്രേയാസ് അയ്യര്‍ ടീമില്‍
Sports

കൊഹ്‍ലിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു; ശ്രേയാസ് അയ്യര്‍ ടീമില്‍

admin
|
29 May 2018 8:17 PM IST

 ഇന്നലെ പരിശീലനത്തിനെത്തിയ ടീമിനൊപ്പം കൊഹ്‍ലി ഉണ്ടായിരുന്നെങ്കിലും പരിശീലനത്തിനിറങ്ങിയില്ല. മുന്‍കരുതലെന്ന നിലയില്‍ പകരക്കാരനായി മുംബൈ താരം ശ്രേയാസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ആസത്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി കളിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ പരിശീലനത്തിനെത്തിയ ടീമിനൊപ്പം കൊഹ്‍ലി ഉണ്ടായിരുന്നെങ്കിലും പരിശീലനത്തിനിറങ്ങിയില്ല. മുന്‍കരുതലെന്ന നിലയില്‍ പകരക്കാരനായി മുംബൈ താരം ശ്രേയാസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്ത്രേലിയക്കെതിരെ നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യ എക്കായി അപരാജിത ഇരട്ട ശതകം നേടിയ അയ്യര്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു.

മൂന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ഫീല്‍ഡിംഗിനിടെ തോളിന് പരിക്കേറ്റ കൊഹ്‍ലി ഓസീസിന്‍റെ ഒന്നാം ഇന്നിങ്സിലുടനീളം കളത്തിലിറങ്ങിയരുന്നില്ല. എന്നാല്‍ തന്‍റെ പതിവു പോലെ നാലാം നന്പറില്‍ ഇറങ്ങിയ ഇന്ത്യന്‍ നായകന്‍ സന്ദര്‍ശകരുടെ രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡിലും സജീവമായിരുന്നു. ഇടത് തോളില്‍ ബാന്‍ഡേജുമായാണ് കൊഹ്‍ലി പരിശീലനത്തിനായി ഇന്നലെ എത്തിയിരുന്നത്

Similar Posts