< Back
Sports
മഞ്ഞപ്പടയ്ക്ക് തിരിച്ചടി; ഹ്യൂം ഈ സീസണില്‍ ഇനി കളിച്ചേക്കില്ലമഞ്ഞപ്പടയ്ക്ക് തിരിച്ചടി; ഹ്യൂം ഈ സീസണില്‍ ഇനി കളിച്ചേക്കില്ല
Sports

മഞ്ഞപ്പടയ്ക്ക് തിരിച്ചടി; ഹ്യൂം ഈ സീസണില്‍ ഇനി കളിച്ചേക്കില്ല

admin
|
29 May 2018 8:04 PM IST

ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യകള്‍ തുലോം കഷ്ടമാകും. കൊല്‍ക്കൊത്തയുടെ സാധ്യതകള്‍ ഏകദേശം അവസാനിച്ചു

ഐഎസ്എല്ലില്‍ നിലനില്‍പ്പിനായി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി സ്റ്റാര്‍ സ്ട്രൈക്കര്‍ ഇയാം ഹ്യൂമിന്‍റെ പരിക്ക്. പൂനൈ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ മഞ്ഞപ്പടയുടെ പ്രിയങ്കരനായ ഹ്യൂമേട്ടന് സീസണിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. കൊല്‍ക്കൊത്തക്കെതിരെ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കളത്തിലിറങ്ങില്ലെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഹ്യൂമിന്‍റെ സേവനം ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ.

ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ സെമി സാധ്യകള്‍ തുലോം കഷ്ടമാകും. കൊല്‍ക്കൊത്തയുടെ സാധ്യതകള്‍ ഏകദേശം അവസാനിച്ചു കഴിഞ്ഞു.

Similar Posts