< Back
Sports
കേരളം സന്തോഷ് ട്രോഫി ഫൈനലില്‍കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
Sports

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Subin
|
29 May 2018 5:14 PM IST

മത്സരത്തിന്റെ 54ആം മിനുറ്റില്‍ വികെ അഫ്ദലാണ് കേരളത്തിനുവേണ്ടി ഗോള്‍ നേടിയത്. 

മിസോറമിനെ തോല്‍പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു കേരളത്തിന്റെ ജയം. മത്സരത്തിന്റെ 54ആം മിനുറ്റില്‍ വികെ അഫ്ദലാണ് കേരളത്തിനുവേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ പകരക്കാരനായിറങ്ങിയ അഫ്ദലാണ് മത്സരത്തിലെ നിര്‍ണ്ണായക ഗോള്‍ നേടിയത്. മികച്ചകളി കാഴ്ചവെച്ച മിസോറമിന് ഗോള്‍ മാത്രം നേടാനായില്ല. ഗോള്‍ പോസ്റ്റിനുള്ളില്‍ ലഭിച്ച നിരവധി അവസരങ്ങള്‍ ഗോളാക്കാന്‍ കഴിയാതിരുന്നത് മിസോറമിന് തിരിച്ചടിയായി.

2012ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്. ഫൈനലില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്‍റെ എതിരാളികള്‍. കര്‍ണാടകത്തെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്. 1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്.

Similar Posts