< Back
Sports
ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി സിംബാബ്‍വേ പരിശീലകന്‍ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി സിംബാബ്‍വേ പരിശീലകന്‍
Sports

ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി സിംബാബ്‍വേ പരിശീലകന്‍

admin
|
29 May 2018 11:37 PM IST

കളിയുടെ ഗതി മനിസാക്കി കളിക്കാനറിയാവുന്ന അനുഭവസമ്പന്നരായ കളിക്കാരുടെ ഒരു സംഘം നമ്മുക്കുണ്ട്. ഏറ്റവും മികച്ച അവസരാണ് കളഞ്ഞു കുളിച്ചത്. 

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയമായ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ശേഷം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി സിംബാബ്‍വേ പരിശീലകന്‍ മക്കായ എന്‍റീനി. ഞാന്‍ ഏകദേശം ആത്മഹത്യ ചെയ്തു. പുറത്ത് ഒരു തക്കാളി മരം കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനതില്‍ തൂങ്ങി ആത്മഹത്യ ചെയ്യുമായിരുന്നു - എന്‍റീനി പറ‍ഞ്ഞു. രണ്ടാം നിര ഇന്ത്യന്‍ ടീമിനോട് ഒന്നു പോരാടുക പോലും ചെയ്യാതെ തകര്‍ന്നത് എന്‍റീനിയെ സംബന്ധിച്ചിടത്തോളം കടുത്ത നിരാശയാണ് സമ്മാനിച്ചത്.

ഇതൊരിക്കലും നല്ലതല്ല. കളിയുടെ ഗതി മനിസാക്കി കളിക്കാനറിയാവുന്ന അനുഭവസമ്പന്നരായ കളിക്കാരുടെ ഒരു സംഘം നമ്മുക്കുണ്ട്. ഏറ്റവും മികച്ച അവസരാണ് കളഞ്ഞു കുളിച്ചത്.

പരിശീലകനെ മാത്രമല്ല ടീമിന്‍റെ പ്രകടനം പിടിച്ചുലച്ചത്. ഏതാനും ആരാധകരും തങ്ങളുടെ നിരാശ പരസ്യമായി പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഇന്നിങ്സിനിടെ ബാനറുകള്‍ ഉയര്‍ത്തിയും വിസിലടിച്ചുമാണ് ഇവര്‍ തങ്ങളുടെ ടീമിനോടുള്ള പരിഭവം പ്രകടമാക്കിയത്. വിഷമ ഘട്ടങ്ങളില്‍ കൂടെ നില്‍ക്കേണ്ടവരാണ് ആരാധകരെന്നും മറ്റാര്‍ക്കുമുള്ളതുപോലെയുള്ള നിരാശ തങ്ങള്‍ക്കുമുണ്ടെന്നും സിംബാബ്‍വേ ടീം അംഗമായ സിബന്ത പ്രതികരിച്ചു.

Similar Posts