< Back
Sports
ഫിഫ 2018 ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി സബീവക്കാSports
ഫിഫ 2018 ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി സബീവക്കാ
|30 May 2018 10:41 AM IST
മുന്നേറാന്‍ കഴിയുന്നവന്‍ എന്നര്‍ഥം വരുന്ന സബീവക്കയാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഭാഗ്യചിഹ്നം
റഷ്യയില്‍ നടക്കുന്ന ഫിഫ 2018 ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി സബീവക്കായെന്ന ചെന്നായക്കുട്ടിയെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് ലോകകപ്പ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. മുന്നേറാന്‍ കഴിയുന്നവന്‍ എന്നര്‍ഥം വരുന്ന സബീവക്കയാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. 18 മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് സബീവക്കയെന്ന ചെന്നായക്കുട്ടിയെ തെരഞ്ഞെടുത്തത്. പുലി, പൂച്ച, എന്നിവയും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും 52 ശതമാനം വോട്ട് നേടിയ ചെന്നായക്കുട്ടിയെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കുകയായിരുന്നു.