< Back
Sports
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; ലിവര്‍പൂളിന് സമനിലപ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; ലിവര്‍പൂളിന് സമനില
Sports

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; ലിവര്‍പൂളിന് സമനില

Ubaid
|
31 May 2018 1:33 AM IST

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണ്‍ സതാംപ്ടണെയും വെസ്റ്റ് ബ്രോംവിച്ച് ഹള്‍സിറ്റിയെയും തോല്‍പ്പിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം. വെസ്റ്റ്ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ‍് തകര്‍ത്തു. യുവാന്‍ മാട്ടയും ഇബ്രഹാമോവിച്ചുമാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ബേണ്‍ലിയെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. അതേ സമയം ലിവര്‍പൂളിനെ സണ്ടര്‍ലാണ്ട് സമനിലയില്‍ തളച്ചു. രണ്ട് തവണ മുന്നിലെത്തിയിട്ടും രണ്ട് തവണയും പെനാല്‍റ്റി വഴങ്ങിയാണ് ലിവര്‍പൂള്‍ സമനില ചോദിച്ച് വാങ്ങിയത്.

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണ്‍ സതാംപ്ടണെയും വെസ്റ്റ് ബ്രോംവിച്ച് ഹള്‍സിറ്റിയെയും തോല്‍പ്പിച്ചു.

Related Tags :
Similar Posts