< Back
Sports
ബംഗാളിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയില്‍ബംഗാളിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയില്‍
Sports

ബംഗാളിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയില്‍

Subin
|
30 May 2018 9:55 AM IST

മത്സരത്തിന്റെ 89ആം മിനുറ്റിലാണ് കെപി രാഹുല്‍ കേരളത്തിനുവേണ്ടി നിര്‍ണ്ണായക ഗോള്‍ നേടിയത്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഗ്രൂപ്പ് എ ചാംപ്യന്മാരായി സെമിയില്‍ കടന്നു. അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. കെപി രാഹുലാണ് കേരളത്തിനായി വലകുലുക്കിയത്.

മത്സരത്തിന്റെ 89ആം മിനുറ്റിലാണ് കെപി രാഹുല്‍ കേരളത്തിനുവേണ്ടി നിര്‍ണ്ണായക ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിപോലും കേരളം തോറ്റിട്ടില്ല. ബംഗാളും നേരത്തെ തന്നെ സെമിയില്‍ കടന്നിരുന്നു. കര്‍ണാടക, മിസോറാം ടീമുകളിലൊന്നാകും സെമിയില്‍ കേരളത്തിന്റെ എതിരാളി.

Related Tags :
Similar Posts