< Back
Sports
ഭുവിയുടെ പ്രതികാരംഭുവിയുടെ പ്രതികാരം
Sports

ഭുവിയുടെ പ്രതികാരം

Subin
|
30 May 2018 11:49 AM IST

സിക്സറിന് പറത്തിയ വാട്സനെതിരെ ട്വന്റി 20യിലെ പരിചയസമ്പന്നനായ ബൗളറായ ഭുവി തൊട്ടടുത്ത പന്തില്‍ തന്നെ തന്റെ പ്രതികാരം നടത്തി...

51 പന്തില്‍ സെഞ്ചുറി നേടിയതിന്റെ ഹാങ് ഓവറിലായിരുന്നു സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഷൈന്‍ വാട്‌സനും സൂപ്പര്‍ കിംങ്‌സ് ആരാധകരും ഇറങ്ങിയത്. അപായ സൂചന നല്‍കിക്കൊണ്ട് മൂന്നാം ഓവറിലെ രണ്ടാം പന്ത് വാട്‌സണ്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. ഭുവിയുടെ പന്തിന്റെ ലെങ്ത് കൃത്യമായി അളന്ന വാട്‌സണ്‍ മിഡ് മിക്കറ്റിന് മുകളിലൂടെയാണ് പന്ത് ഗാലറിയിലെത്തിച്ചത്.

ട്വന്റി 20യിലെ പരിചയസമ്പന്നനായ ബൗളറായ ഭുവി തൊട്ടടുത്ത പന്തില്‍ തന്റെ പ്രതികാരം നടത്തി. ഭുവിയെറിഞ്ഞ നാകൂല്‍ ബോളിന്റെ(വിരല്‍ മടക്കി പന്തിന്റെ വേഗം കുറക്കുന്ന രീതി) വേഗത തിരിച്ചറിയുന്നതില്‍ വാട്‌സണ്‍ അമ്പേ പരാജയപ്പെട്ടു. ഷോട്ട് മിഡ് വിക്കറ്റില്‍ ഹൂഡയ്ക്ക് ഈസി ക്യാച്ച് സമ്മാനിച്ച് വാട്‌സണ്‍ മടങ്ങുമ്പോള്‍ വിക്കറ്റിന്റെ ആവേശം മുഴുവന്‍ ഭുവിയുടെ മുഖത്തുണ്ടായിരുന്നു.

ഭുവിയുടെ പ്രതികാരവീഡിയോ

Related Tags :
Similar Posts