< Back
Sports
ബ്രസീലിന് വീണ്ടും സമനിലSports
ബ്രസീലിന് വീണ്ടും സമനില
|31 May 2018 8:13 PM IST
ഇറാഖാണ് നെയ്മറിന്‍റെ നേതൃത്വത്തിലിറങ്ങിയ കാനറികളെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. മികച്ച അവസരങ്ങള്‍
ഒളിംപിക്സ് ഫുട്ബോളില്‍ ബ്രസീലിന് വീണ്ടും നിരാശാജനകമായ സമനില. താരതമ്യേന ദുര്‍ബലരായ ഇറാഖാണ് നെയ്മറിന്‍റെ നേതൃത്വത്തിലിറങ്ങിയ കാനറികളെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും എതിരാളികളുടെ ഗോള്‍വല കുലുക്കാന്‍ മാത്രം ബ്രസീല്‍പ്പടക്ക് കഴിഞ്ഞില്ല. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങിയ നെയ്മറിനും കൂട്ടര്‍ക്കും ഡെന്‍മാര്‍ക്കെതിരായ അവസാന ലീഗ് മത്സരം നിര്‍ണായകമായി മാറി. നിലവിലെ ഗ്രൂപ്പ് ജേതാക്കളായ ഡെന്‍മാര്‍ക്കിനെ വന്‍ മാര്‍ജിനില്‍ കീഴ്പ്പെടുത്താനായില്ലെങ്കില്‍ ടീമിന്‍റെ ഒളിംപിക്സ് സ്വപ്നങ്ങള്‍ അതോടെ അവസാനിക്കും.