< Back
Sports
കിവികള്‍ മികച്ച സ്കോറിലേക്ക്കിവികള്‍ മികച്ച സ്കോറിലേക്ക്
Sports

കിവികള്‍ മികച്ച സ്കോറിലേക്ക്

Damodaran
|
1 Jun 2018 12:23 AM IST

മഴ കാരണം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റിന് 152 റണ്‍സെന്ന നിലയിലാണ്

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. മഴ കാരണം രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റിന് 152 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍ ടോം ലഥാമിന്റെയും നായകന്‍ കെയിന്‍ വില്യംസണിന്‍റെയും ബാറ്റിംഗ് മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്കോറിലേക്ക് നീങ്ങുന്നത്. വില്യംസണ്‍ 65ഉം ലാഥം 56 റണ്‍സും നേടിയിട്ടുണ്ട്. 21 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്‍റെ വിക്കറ്റ് മാത്രമാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 318 റണ്‍സിന് അവസാനിച്ചു. 44 പന്തുകളില്‍ നിന്നും 42 റണ്‍ നേടി അജയ്യനായി നിന്ന രവീന്ദ്ര ജഡേജയാണ് സ്കോര്‍ 300 കടത്താന്‍ ഇന്ത്യയെ സഹായിച്ചത്. ഉമേഷ് യാദവുമായുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ 59 പന്തുകളില്‍ 41 റണ്‍സാണ് ജഡേജ കൂട്ടിച്ചേര്‍ത്തത്. ഒമ്പത് റണ്‍സെടുത്ത ഉമേഷ് യാദവ് വാഗനറുടെ പന്തില്‍ വിക്കറ്റിനു പിന്നില്‍ വാള്‍ട്ടറിന് പിടികൊടുത്തതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി. സാന്‍റ്നറെ തലക്കു മുകളിലൂടെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയ ഷോട്ടായിരുന്നു ജഡേജയുടെ ബാറ്റില്‍ നിന്നും ഇന്ന് പിറന്ന ഏറ്റവും മനോഹരമായ ഷോട്ട്.

Similar Posts