< Back
Sports
ഖത്തര്‍ ലോകകപ്പിനെതിരെ ജര്‍മ്മനിSports
ഖത്തര്‍ ലോകകപ്പിനെതിരെ ജര്‍മ്മനി
|31 May 2018 7:44 PM IST
പുതിയ രാഷ്ട്രീയ വികാസങ്ങള്‍ ജര്‍മന്‍ സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന് റെയ്‌നാര്‍ഡ് പറഞ്ഞു
അയല്‍ രാജ്യങ്ങളുടെ നയതന്ത്ര ഒറ്റപ്പെടുത്തലിനിടെ ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വം ചോദ്യംചെയ്ത് ജര്‍മനി രംഗത്ത്. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റും ഫിഫ കൗണ്‍സില്‍ അംഗവുമായ റെയ്‌നാര്‍ഡ് ഗ്രിന്‍ഡല്‍ ഖത്തറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി. ഭീകരവാദത്തെ സഹായിക്കുന്ന രാജ്യമെന്ന് സ്വന്തം അയല്‍ക്കാര്‍ ആരോപണമുന്നയിക്കുന്ന സാഹചര്യത്തില്‍ അത്തരമൊരു രാജ്യത്ത് ലോകകപ്പ് പോലൊരു മേള നടത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് റെയ്‌നാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ വികാസങ്ങള്‍ ജര്‍മന്‍ സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന് റെയ്‌നാര്‍ഡ് പറഞ്ഞു.