< Back
Sports
അസ്‍ലം ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് ദയനീയ തോല്‍വിSports
അസ്‍ലം ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി
|1 Jun 2018 4:41 AM IST
ഇന്നു നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു

സുൽത്താൻ അസ്‌ലം ഷാ ഹോക്കി ടൂർണമെന്റിൽ ദയനീയ തോല്‍വിയോടെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഇന്നു നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു. ഇതോടെ കഴിഞ്ഞ വർഷം കൈവിട്ട കിരീടം ഓസ്ട്രേലിയ വീണ്ടും തിരിച്ചുപിടിച്ചു. ടോം ക്രെയ്ഗ് (25, 35), മാറ്റ് ഗോഡെസ് (43, 57) എന്നിവർ നേടിയ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയ ഇന്ത്യയെ 5–1ന് തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഓസ്ട്രേലിയയുടെ കിരീടധാരണം.