< Back
Sports
Sports
35 വാര അകലെ നിന്നും ഒരു സെല്‍ഫ് ഗോള്‍ - വീഡിയോ കാണാം
|1 Jun 2018 5:17 AM IST
ഗോള്‍ കീപ്പറിലേക്ക് പന്ത് തിരികെ എത്തിക്കുന്നതിന് പകരം ഡാബോ പന്ത് ഉയര്‍ത്തി അടിക്കുകയായിരുന്നു. മുന്നേറി നില്‍ക്കുകയായിരുന്ന ഗോളി ജെറോണ്‍ ഹോവനെ നിഷ്പ്രഭനാക്കി പന്ത് വലയിലേക്ക്
35 വാര അകലെ നിന്നും സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ച് പഴി വാങ്ങി ഒരു ഫുട്ബോള്‍ താരം. ഡച്ച് ലീഗില്‍ വിറ്റസീ ക്ലബിനായി ഇറങ്ങിയ പ്രതിരോധനിരക്കാരനായ ഫാങ്കറ്റി ഡാബോയാണ് അതി ഗംഭീരനായ കിക്കിലൂടെ സ്വന്തം ഗോള്‍ വല ചലിപ്പിച്ചത്. ഗോള്‍ കീപ്പറിലേക്ക് പന്ത് തിരികെ എത്തിക്കുന്നതിന് പകരം ഡാബോ പന്ത് ഉയര്‍ത്തി അടിക്കുകയായിരുന്നു. മുന്നേറി നില്‍ക്കുകയായിരുന്ന ഗോളി ജെറോണ്‍ ഹോവനെ നിഷ്പ്രഭനാക്കി പന്ത് വലയിലേക്ക് പതിച്ചു. മത്സരം വിറ്റസി 4-2ന് തോല്‍ക്കുകയും ചെയ്തു. ആ സെല്‍ഫ് ഗോള്‍ കാണാം.