< Back
Sports
ഗംഭീറിന്‍റെ അഭാവം പ്രകടമാകുമെന്ന് കിങ് ഖാന്‍ഗംഭീറിന്‍റെ അഭാവം പ്രകടമാകുമെന്ന് കിങ് ഖാന്‍
Sports

ഗംഭീറിന്‍റെ അഭാവം പ്രകടമാകുമെന്ന് കിങ് ഖാന്‍

admin
|
1 Jun 2018 3:52 AM IST

ഗംഭീറിന്‍റെ നായകത്വത്തിലാകും ഡല്‍ഹി ഇത്തവണ ഇറങ്ങുക എന്നാണ് സൂചന. ഇക്കാര്യം ഗംഭീറുമായി സംസാരിച്ചതായി ഡല്‍ഹി പരിശീലകന്‍ കൂടിയായ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഏഴ് വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് ചേക്കാറാനുള്ള മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീറിന്‍റെ തീരുമാനമായിരുന്നു ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. നായകനെ നഷ്ടമായത് സംബന്ധിച്ച് ഇതുവരെ നിശബ്ദനായിരുന്ന കൊല്‍ക്കൊത്ത ടീം ഉടമയായ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ഒടുവില്‍ മനസ് തുറന്നിരിക്കുകയാണ്. ട്വിറ്ററില്‍ ഒരു ആരാധകന്‍ ഗംഭീറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കിങ് ഖാന്‍ ചുരുങ്ങിയ വാക്കുകളില്‍ നിലപാട് വ്യക്തമാക്കിയത്. ഗംഭീറിന്‍റെ അഭാവം വല്ലാതെ പ്രകടമാകുമെന്നായിരുന്നു ബോളിവുഡ് രാജാവിന്‍റെ ഉത്തരം.

ഗംഭീറിന്‍റെ തന്നെ അഭ്യര്‍ഥന മാനിച്ചാണ് താരത്തെ നിലനിര്‍ത്താതിരുന്നതെന്ന് കൊല്‍ക്കത്ത ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം ഗംഭീറിന്‍റെ നായകത്വത്തിലാകും ഡല്‍ഹി ഇത്തവണ ഇറങ്ങുക എന്നാണ് സൂചന. ഇക്കാര്യം ഗംഭീറുമായി സംസാരിച്ചതായി ഡല്‍ഹി പരിശീലകന്‍ കൂടിയായ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് അറിയിച്ചിരുന്നു.

Similar Posts