< Back
Sports
ശ്രീശാന്തായി തകര്‍ത്തഭിനയിച്ച് ധോണി - വീഡിയോ കാണാംശ്രീശാന്തായി തകര്‍ത്തഭിനയിച്ച് ധോണി - വീഡിയോ കാണാം
Sports

ശ്രീശാന്തായി തകര്‍ത്തഭിനയിച്ച് ധോണി - വീഡിയോ കാണാം

Damodaran
|
1 Jun 2018 11:36 AM IST

പ്രഥമ ട്വന്‍റി20 ലോകകപ്പിലേക്ക് നയിച്ച ശ്രീശാന്തിന്‍റെ ക്യാച്ചാണ് ധോണി അനുകരിച്ചത്

ഇന്ത്യയുടെ ഏറ്റവും മികച്ച നായകരുടെ നിരയില്‍ എന്തുകൊണ്ടും സ്ഥാനം പിടിക്കാന്‍ അര്‍ഹനാണ് മഹേന്ദ്ര സിങ് ധോണി. പ്രഥമ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായി ധോണിയെ അവതരിപ്പിക്കുന്പോള്‍ സെലക്ടര്‍മാരുടെ മനസില്‍ പോലും ഇന്ത്യ ജേതാക്കളാകുമെന്ന വിദൂര സ്വപ്നം പോലും ഉണ്ടായിരുന്നില്ല, എന്നാല്‍ ചരിത്രം രചിച്ച് ധോണിപ്പട കുട്ടിക്രിക്കറ്റിലെ ആദ്യ ലോക ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ പരന്പരാഗത വൈരികളായ പാകിസ്താനെ മുട്ടുകുത്തിച്ചായിരുന്നു ജയം എന്നത് ഇരട്ടി മധുരമായി. മിസ്ബാ - ഉള്‍ - ഹഖിന്‍റെ ഷോട്ട് കൈപ്പിടിയിലൊതുക്കി ശ്രീശാന്താണ് ജയം ഉറപ്പിച്ചത്. ഷോട്ട് ഫൈന്‍ ലെഗിലേക്ക് മിസ്ബ പന്ത് സ്കൂപ് ചെയ്തപ്പോള്‍ മനസിലെ ചിന്തകളെന്തായിരുന്നു എന്ന് ധോണിയോട് ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ ഉത്തരം രസകരമായിരുന്നു.

ഇന്ത്യന്‍ ഏകദിന നായകന്‍റെ കഥയെ ആസ്പദമാക്കി ഇറങ്ങുന്ന എംഎസ് ധോണി - ദ അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന സിനിമയുടെ പ്രചരണത്തിനായി നടന്ന ചടങ്ങിനിടെയായിരുന്നു മഹിയെ തേടി ആദ്യ ലോക കിരീടത്തിലെ കലാശപ്പോരിലെ നിര്‍ണായക നിമിഷത്തെ സംബന്ധിച്ച ചോദ്യമെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ധോണി മറുപടി പറഞ്ഞപ്പോള്‍ സിനിമയില്‍ ധോണിയെ അവതരിപ്പിക്കുന്ന സുശാന്ത് സിങ് രജപുത്തിന് പോലും ചിരി അടക്കാനായില്ല. ശ്രീശാന്ത് പന്തിനെ ഏതു രീതിയിലാണ് സമീപിച്ചതെന്നും അത് കൈപ്പിടിയിലൊതുക്കിയതെന്നും മനോഹരമായി തന്നെ മഹി അഭിനയിച്ചു കാണിച്ചു.

വീഡിയോ കാണാം

Related Tags :
Similar Posts