ആഴ്സൻ വെങ്ങർ രണ്ടു വർഷം കൂടി ആഴ്സനലിലുണ്ടാകുംആഴ്സൻ വെങ്ങർ രണ്ടു വർഷം കൂടി ആഴ്‍സനലിലുണ്ടാകും
|ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്നതോടെ ആഴ്സനോട് ക്ലബ് വിടാൻ ആരാധകർ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു.
അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ആഴ്സനൽ കോച്ച് ആഴ്സൻ വെങ്ങർ ക്ലബുമായി രണ്ടു വർഷം കൂടി കരാറിലൊപ്പിട്ടു. ചെവ്വാഴ്ച ചേർന്ന ക്ലബ് ഭാരവാഹികളുടെ യോഗത്തിലാണ് ആഴ്സന്‍ കരാർ നീട്ടിനൽകാൻ ധാരണയായത്. മാനേജ്മെന്റിന്റെ ആവശ്യം വെങ്ങർ അംഗീകരിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്നതോടെ ആഴ്സനോട് ക്ലബ് വിടാൻ ആരാധകർ കൂട്ടത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്ലബ് വിടുമോയെന്ന ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ടാണ് ക്ലബ് അധികൃതർ കരാർ നീട്ടിനൽകാൻ തീരുമാനിച്ചത്.