< Back
Sports
ഐലീഗ് രണ്ടാം ഡിവിഷനില്‍ എഫ്‌സി കേരളക്ക് രണ്ടാംജയംഐലീഗ് രണ്ടാം ഡിവിഷനില്‍ എഫ്‌സി കേരളക്ക് രണ്ടാംജയം
Sports

ഐലീഗ് രണ്ടാം ഡിവിഷനില്‍ എഫ്‌സി കേരളക്ക് രണ്ടാംജയം

Subin
|
1 Jun 2018 9:01 AM IST

നൈജീരിയന്‍ താരം ബല അല്‍ഹസന്റെ ഇരട്ടഗോളും ശ്രേയസിന്റെ ഗോളുമാണ് എഫ്‌സി കേരളയ്ക്ക് തുണയായത്.

ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫുട്‌ബോളില്‍ തൃശൂരില്‍ നിന്നുള്ള എഫ് സി കേരളക്ക് രണ്ടാം ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മധ്യഭാരത് സ്‌പോര്‍ട്‌സ് ക്ലബിനെയാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. നൈജീരിയന്‍ താരം ബല അല്‍ഹസന്റെ ഇരട്ടഗോളും ശ്രേയസിന്റെ ഗോളുമാണ് എഫ്‌സി കേരളയ്ക്ക് തുണയായത്.

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ 90 മിനിറ്റും ഏകപക്ഷീയമായിരുന്നു. അണ്ടര്‍ 22 താരങ്ങളെ മാത്രം ഇറക്കിയ മധ്യഭാരത് സ്‌പോര്‍ട്‌സ് ക്ലബ്, എഫ്‌സി കേരളക്കെതിരെ മുന്നേറ്റം നടത്താന്‍ പോലും വിയര്‍ത്തു. നൈജീരിയന്‍ താരം ബല അല്‍ഹസന്റെ ഇരട്ടഗോളും ശ്രേയസിന്റെ ഗോളും ചേര്‍ന്നതോടെ തൃശൂരില്‍ നിന്നുള്ള ക്ലബ് തുടര്‍ച്ചയായ രണ്ടാം ജയം അനായാസം നേടി. ഹരികൃഷ്ണനുമായി ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തില്‍ ഇരുപത്തിയൊമ്പതാം മിനിറ്റില്‍ വി ജി ശ്രേയസ് ആദ്യ ഗോള്‍ നേടി.

വിങ്ങില്‍ അധ്വാനിച്ച് കളിച്ച സുര്‍ജിന്റെ മുപ്പത്തിയേഴാം മിനിറ്റിലെ അതിമനോഹര നീക്കം ബലയുടെ ആദ്യ ഗോളിനും എഫ്‌സി കേരളയുടെ രണ്ടാം ഗോളിനും വഴിയൊരുക്കി. എണ്‍പത്തിയാറാം മിനിറ്റില്‍ ദുലീപിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റിയ ബല സ്‌കോര്‍ബോര്‍ഡ് 3-0ആക്കി. വലിയ ജനക്കൂട്ടമാണ് രണ്ടാം മത്സരം കാണാനും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തടിച്ച് കൂടിയത്. കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ഏപ്രില്‍ 12നാണ് എഫ്‌സി കേരളയുടെ അടുത്ത ഹോം മത്സരം.

Related Tags :
Similar Posts