< Back
Sports
കേരളം ജയത്തിനരികെകേരളം ജയത്തിനരികെ
Sports

കേരളം ജയത്തിനരികെ

admin
|
2 Jun 2018 10:51 PM IST

അവസാന ദിവസമായ നാളെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും പിഴുത് ഇന്നിങ്സ് ജയത്തിനാകും കേരളത്തിന്‍റെ ശ്രമം. ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി നോക്കൌട്ട് ലീഗിലേക്ക് പ്രവേശിക്കാന്‍ കേരളത്തിന്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരായ നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ കേരളം ജയത്തിനരികെ. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന പരിതാപകരമായ അവസ്ഥയിലാണ് ആതിഥേയര്‍. അഞ്ച് വിക്കറ്റ് കൈവശമിരിക്കെ 98 റണ്‍ പിറകിലാണ് അവര്‍. അവസാന ദിവസമായ നാളെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും പിഴുത് ഇന്നിങ്സ് ജയത്തിനാകും കേരളത്തിന്‍റെ ശ്രമം. ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി നോക്കൌട്ട് ലീഗിലേക്ക് പ്രവേശിക്കാന്‍ കേരളത്തിന് സാധിക്കും.

നേരത്തെ കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 389 റണ്‍സിന് അവസാനിച്ചു. 93 റണ്‍സെടുത്ത രോഹന്‍ പ്രേമും 60 റണ്‍സെടുത്ത ബേസില്‍ തമ്പിയുമാണ് കേരളത്തിന് നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് സമ്മാനിച്ചത്.

Similar Posts