< Back
Sports
കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറാം ജയംകിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറാം ജയം
Sports

കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറാം ജയം

Subin
|
3 Jun 2018 4:16 PM IST

ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആറാം ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ചു. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ഇന്ന് ഗുജറാത്ത് ലയണ്‍സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും.

പഞ്ചാബ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തക്ക് സുനില്‍ നരെയ്‌നും ക്രിസ് ലിന്നും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 18 റണ്‍സില്‍ നില്‍ക്കെ നരെയ്ന്‍ വീണത് തിരിച്ചടിയായി. നായകന്‍ ഗംഭീറിനെയും ഉത്തപ്പയെയും വീഴ്ത്തി രാഹുല്‍ തെവാട്ടിയ പഞ്ചാബിന് പ്രതീക്ഷ നല്‍കി.

പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. 52 പന്തില്‍ 84 റണ്‍സെടുത്ത് ഒറ്റയാന്‍ പോരാട്ടം കാഴ്ചവെച്ച ക്രിസ് ലിന്നിന് മാത്രം കളി ജയിപ്പിക്കാനാകുമായിരുന്നില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 167 റണ്‍സ് നേടിയിരുന്നു. മനന്‍ വോറ, വൃദ്ധിമാന്‍ സാഹ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മാക്‌സ്‌വെല്‍ 25 പന്തില്‍ 44 റണ്‍സ് നേടി.

കൊല്‍ക്കത്തക്കായി വോക്‌സും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

Similar Posts