< Back
Sports
ഇറാന് തകര്‍പ്പന്‍ ജയംഇറാന് തകര്‍പ്പന്‍ ജയം
Sports

ഇറാന് തകര്‍പ്പന്‍ ജയം

Subin
|
3 Jun 2018 3:12 PM IST

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറാന്‍ ഗിനിയയെ തോല്‍പ്പിച്ചത്.

അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറാന്‍ ഗിനിയയെ തോല്‍പ്പിച്ചത്.

ഗോവയിലെ രണ്ടാം മത്സരത്തിലും ആവേശത്തിന് കുറവുണ്ടായില്ല. ഇറാനിയിരുന്നു ആദ്യപകുതിയില്‍ ആധിപത്യമെങ്കിലും ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് നാലുഗോളും പിറന്നത്. 59 ആം മിനിറ്റില്‍ അല്ലഹിയാര്‍ സയ്യാദിലൂടെ ഇറാന്‍ ഗോള്‍വേട്ട തുടങ്ങി.

70 ആം മിനിറ്റില്‍ ഗിനിയന്‍താരം ഫൗള്‍ ചെയ്തതിന് ഇറാന് പെനാള്‍ട്ടി ലഭിച്ചു. കിക്കെടുത്ത മുഹമ്മദ് ഷരീഫിക്ക് പിഴച്ചില്ല. 90 ആം മിനിറ്റില്‍ സഈദ് കരീമിയിലൂടെ ഇറാന്‍ ഗോള്‍നേട്ടം മൂന്നാക്കി. ഇഞ്ച്വറി ടൈമില്‍ തൗറെ ഗിനിയക്കായി ആശ്വാസ ഗോള്‍ നേടി.

Similar Posts