< Back
Sports
നാഗ്പൂരില്‍ ഇന്ത്യക്ക് മിന്നും ജയംനാഗ്പൂരില്‍ ഇന്ത്യക്ക് മിന്നും ജയം
Sports

നാഗ്പൂരില്‍ ഇന്ത്യക്ക് മിന്നും ജയം

admin
|
3 Jun 2018 3:41 PM IST

ഇന്നിങ്സിനും 239 റണ്‍സിനുമാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്

ശ്രീലങ്കക്കെതിരായ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനുമാണ് ഇന്ത്യ ലങ്ക ദഹനം പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് കേവലം 166 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 300 ഇരകളെ സ്വന്തമാക്കുന്ന താരമായി. 61 റണ്‍സെടുത്ത നായകന്‍ ചണ്ടിമാല്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്ത് നിന്നത്. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി

Related Tags :
Similar Posts