< Back
Sports
ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചുSports
ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു
|3 Jun 2018 8:04 AM IST
മുംബൈ എഫ്‌സിക്കെതിരെ പതിനാലാം മിനുറ്റില്‍ മാര്‍ക്കസ് സിഫ്‌നിയോസാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.
ആരാധകര്‍ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മൂന്നാം മത്സരത്തില്‍ പിറന്നു. മുംബൈ എഫ്‌സിക്കെതിരെ പതിനാലാം മിനുറ്റില്‍ മാര്‍ക്കസ് സിഫ്‌നിയോസാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ രഹിത സമനിലയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി.
വലതുവിങ്ങില്‍ നിന്നും മലയാളി റിനോ ആന്റോ നല്‍കിയ പാസാണ് ഗോളിലേക്കെത്തിയത്. ബോക്‌സിനുള്ളില്‍ നിന്ന് മുംബൈ ഗോളി അമരീന്ദറിനെ കബളിപ്പിച്ച് സിഫ്‌നിയോസ് വലചലിപ്പിച്ചു. പതിവുപോലെ ഗാലറിയെ മഞ്ഞക്കടലായ ആരാധകര്‍ക്കു മുന്നില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഒരുഗോളിന് മുന്നിട്ട് നല്‍ക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.