< Back
Sports
ന്യൂസിലന്‍ഡ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചുന്യൂസിലന്‍ഡ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു
Sports

ന്യൂസിലന്‍ഡ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

admin
|
5 Jun 2018 3:38 AM IST

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു. 53 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ന്യൂസിലന്‍ഡിന് വേണ്ടി 143 ഏകദിനങ്ങളും 77 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 27 ടെസ്റ്റില്‍ നിന്ന് 5446 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 4704 റണ്‍സും സ്വന്തമാക്കി. 17 ടെസ്റ്റ് സെഞ്ച്വറികളും സ്വന്തംപേരില്‍ കുറിച്ചിട്ടുണ്ട് ഈ താരം. ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്കാരമായ വിസ്ഡന്‍ അവാര്‍ഡും മാര്‍ട്ടിന്‍ ക്രോ നേടിയിട്ടുണ്ട്. 1995ല്‍ ഇന്ത്യക്കെതിരായ പരമ്പരയോടെയാണ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Similar Posts