< Back
Sports
അത് ഔട്ടല്ല, ഔട്ട് സിഗ്നല്‍ നൈസ് ആയി പിന്‍വലിച്ച് അമ്പയര്‍ അത് ഔട്ടല്ല, ഔട്ട് സിഗ്നല്‍ നൈസ് ആയി പിന്‍വലിച്ച് അമ്പയര്‍ 
Sports

അത് ഔട്ടല്ല, ഔട്ട് സിഗ്നല്‍ നൈസ് ആയി പിന്‍വലിച്ച് അമ്പയര്‍ 

rishad
|
5 Jun 2018 1:31 AM IST

റാഞ്ചി ടെസ്റ്റിന്റെ മുന്നാം ദിനത്തിലാണ് ന്യൂസിലാന്‍ഡ് അമ്പയറായ ക്രിസ് ഗഫാനെ പ്രേക്ഷകരെ ചിരിപ്പിച്ചത്

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയെ പുറത്താക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ആസ്‌ട്രേലിയന്‍ താരങ്ങള്‍. അതിന് ഔട്ടല്ലാത്തതിന് പോലും ഔട്ട് സിഗ്നല്‍ നല്‍കുന്നു. ഒടുവില്‍ നൈസ് ആയി ഊരുന്നു. റാഞ്ചി ടെസ്റ്റിന്റെ മുന്നാം ദിനത്തിലാണ് ന്യൂസിലാന്‍ഡ് അമ്പയറായ ക്രിസ് ഗഫാനെ പ്രേക്ഷകരെ ചിരിപ്പിച്ചത്. ജോഷ് ഹേസില്‍വുഡ് എറിഞ്ഞ ബൗണ്‍സര്‍ പൂജാര ഹുക്ക് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബീറ്റ് ചെയ്ത് കീപ്പറുടെ കൈകളിലേക്ക്. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് കരുതി കീപ്പറുടെ കൈകളിലെത്തും മുമ്പെ അമ്പയര്‍ ഔട്ട് സിഗ്നലിനായി വിരല്‍ ഉയര്‍ത്തുന്നു. പിന്നീട് അപകടം മനസിലാക്കി 'നൈസ്' ആയി സിഗ്നല്‍ പിന്‍വലിക്കുകയും ചെയ്യുന്നു.

ആ രസകരമായ കാഴ്ച കാണാം....

Related Tags :
Similar Posts