< Back
Sports
കൊഹ്‍ലിയെ വീഴ്ത്തിയ ധനഞ്ജയയുടെ ഗൂഗ്ളി കാണാംSports
കൊഹ്‍ലിയെ വീഴ്ത്തിയ ധനഞ്ജയയുടെ ഗൂഗ്ളി കാണാം
|4 Jun 2018 3:34 PM IST
പന്തിന്‍റെ ദിശ മനസിലാക്കാനാകാതെ ഇന്ത്യന്‍ നായകന്‍ ക്ലീന്‍ ബൌള്‍ഡായി മടങ്ങി. പവലിയനിലേക്ക് മടങ്ങുമ്പോഴും വിശ്വാസം വരാത്ത ഭാവം കൊഹ്‍ലിയുടെ മുഖത്ത്.....
അവിസ്മരണീയമായ തിരിച്ചുവരവിലൂടെ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനം ഇന്ത്യ സ്വന്തമാക്കിയെങ്കിലും സന്ദര്‍ശകര്‍ക്കായി സ്പിന്‍ വല തീര്‍ത്ത ശ്രീലങ്കന്‍ സ്പിന്നര്‍ ധനഞ്ജയ ആരാധകരുടെ മനം കവര്‍ന്നു. നായകന്‍ വിരാട് കൊഹ്‍ലി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ താരങ്ങളാണ് ധനഞ്ജയക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്.
ഇതില്‍ കൊഹ്‍ലിയെ വീഴ്ത്തിയ ഗൂഗ്ളി മനോഹരമായ ഒരു പന്തായിരുന്നു. പന്തിന്‍റെ ദിശ മനസിലാക്കാനാകാതെ ഇന്ത്യന്‍ നായകന്‍ ക്ലീന്‍ ബൌള്‍ഡായി മടങ്ങി. പവലിയനിലേക്ക് മടങ്ങുമ്പോഴും വിശ്വാസം വരാത്ത ഭാവം കൊഹ്‍ലിയുടെ മുഖത്ത് പ്രകടമായിരുന്നു,