< Back
Sports
അർജന്‍റീന ഉറുഗ്വായോട് ഗോൾ രഹിത സമനില വഴങ്ങി; ബ്രസീലിന് ജയംഅർജന്‍റീന ഉറുഗ്വായോട് ഗോൾ രഹിത സമനില വഴങ്ങി; ബ്രസീലിന് ജയം
Sports

അർജന്‍റീന ഉറുഗ്വായോട് ഗോൾ രഹിത സമനില വഴങ്ങി; ബ്രസീലിന് ജയം

admin
|
5 Jun 2018 4:11 AM IST

സമനിലയോടെ ഉറുഗ്വായ് 24 പോയിന്റുമായി മൂന്നാം സ്ഥാനത് തുടരുകയാണ്. അർജന്‍റീന 23 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്

നിർണായകമായ തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിനിറങ്ങിയ അർജന്‍റീന ഉറുഗ്വായോട് ഗോൾ രഹിത സമനില വഴങ്ങി. ഉറുഗ്വായ് മണ്ണിൽ നടന്ന മത്സരത്തിൽ പരിക്കേറ്റ സൂപ്പർ താരം ലൂയി സുവാരസും കളിക്കാനിറങ്ങിയിരുന്നു.തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജൻറീനറീനക്ക് ഇന്നത്തെ മത്സരത്തിൽ പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. സമനിലയോടെ ഉറുഗ്വായ് 24 പോയിന്റുമായി മൂന്നാം സ്ഥാനത് തുടരുകയാണ്. അർജന്‍റീന 23 പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

യോഗ്യതാ മത്സരങ്ങളിൽ വരും പോരാട്ടങ്ങൾ ഇതോടെ നിർണായകമായി. പുതിയ കോച്ച് ജോർജ് സാം പോളിക്ക് കീഴിൽ ആദ്യ ലോകകപ്പ് യോഗ്യത പോരാട്ടത്തിനിറങ്ങിയ അർജന്‍റീന മുന്നേറ്റനിരയിൽ മൂന്നുപേരെ ഇറക്കിയിരുന്നു. ലയണൽ മെസ്സി, ഫോളോ ദിബാല,മോറോ കാർഡി എന്നിവർക്ക് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല.മത്സരത്തിനിടയിൽ സുവാരസ് പരിക്കേറ്റ് പുറത്തായി. പരാഗ്വക്കെതിരായ അടുത്ത മത്സരത്തിൽ സുവാരസ് കളിക്കാൻ ആകുമോ എന്ന് സംശയമാണ്.

മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്തിയ മഞ്ഞപ്പട ലോകകപ്പിലെ സാന്നിധ്യം ഉറപ്പിച്ചു.

Related Tags :
Similar Posts