< Back
Sports
ലോകകപ്പ് സമയത്ത് ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന്Sports
ലോകകപ്പ് സമയത്ത് ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന്
|4 Jun 2018 11:24 PM IST
ഈ ആവശ്യം ഉന്നയിച്ച് കാല്‍പന്ത് കളിയുടെ ആരാധകര്‍ ഇതിനോടകം തന്നെ രംഗതെത്തി കഴിഞ്ഞു
അണ്ടര്‍-17 ഫിഫ ലോകകപ്പിന് കൊച്ചി ആതിഥേയത്വം വഹിക്കുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് നിലപാട് പുനഃപരിശോധിക്കണമെന്ന് കളി ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കളി ആരാധകരുടെ പ്രതികരണം. കളികളോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറണമെന്ന് യുഡിഎഫ് നേതൃത്വത്തോട് അപേക്ഷിക്കുന്നതായി പ്രമുഖ കളി എഴുത്തുകാരനായ മുഹമ്മദ് അശ്റഫ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. കേരളത്തെ നോക്കിയിരിക്കുന്ന ദിവസം ഹര്‍ത്താല്‍ നടന്നാല്‍ അത് നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും ഉണ്ടാക്കുന്ന അപമാനം എന്തായിരിക്കും എന്നുകൂടി ഓർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രസീല്‍ ഫാന്‍സ് കേരളയും കളി ആരാധകര്‍ക്കു വേണ്ടി ഇത്തരമൊരു അഭ്യര്‍ഥനയുമായി രംഗതെത്തിയിട്ടുണ്ട്.
