< Back
Sports
ബ്ലാസ്റ്റേഴ്സ് കടലാസ് പുലികളാണെന്ന് ബൂട്ടിയബ്ലാസ്റ്റേഴ്സ് കടലാസ് പുലികളാണെന്ന് ബൂട്ടിയ
Sports

ബ്ലാസ്റ്റേഴ്സ് കടലാസ് പുലികളാണെന്ന് ബൂട്ടിയ

admin
|
5 Jun 2018 4:51 AM IST

ബ്ലാസ്റ്റേഴ്സിന്​ ആദ്യ നാലിലെത്താൻ ഇനി മറ്റുള്ളവരെ ആശ്രയിക്ക​ണം. വിദേശ​താരങ്ങളെയും ഇന്ത്യൻ കളിക്കാരെയും കളത്തി​ൽ സമന്വയിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല

കേരള ബ്ലാസ്റ്റേഴ്സ് ടീം കേവലം കടലാസ് പുലികള്‍ മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ബൈച്യുങ് ബൂട്ടിയ. സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് താന്‍‌ ബ്ലാസ്റ്റേഴിനെ പ്രതിഷ്ഠിച്ചിരുന്നതെങ്കിലും അവര്‍ വെറും കടലാസ് പുലികളാണെന്ന് തെളിയിച്ചതായി തുറന്നു പറയുന്നതില്‍ മഞ്ഞക്കടലായി ആര്‍ത്തിരമ്പുന്ന ആരാധകര്‍ ക്ഷമിക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്റ്റേഴ്സിന്​ ആദ്യ നാലിലെത്താൻ ഇനി മറ്റുള്ളവരെ ആശ്രയിക്ക​ണം. വിദേശ​താരങ്ങളെയും ഇന്ത്യൻ കളിക്കാരെയും കളത്തി​ൽ സമന്വയിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ലബിനെ നെഞ്ചിലേറ്റുന്ന ആരാധകർക്കായി ബ്ലാസ്റ്റേഴ്സ്​ വരുന്ന സീസണിലെങ്കിലും കിരീടം നേടണമെന്നും ബൂട്ടിയ പറഞ്ഞു.

Similar Posts