< Back
Sports
ഝാര്‍ഖണ്ഡിനെ ധോണി നയിക്കുംഝാര്‍ഖണ്ഡിനെ ധോണി നയിക്കും
Sports

ഝാര്‍ഖണ്ഡിനെ ധോണി നയിക്കും

admin
|
6 Jun 2018 12:05 AM IST

ഐപിഎല്ലില്‍ പൂനൈ ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ധോണിയെ നായകനാക്കാനുള്ള തീരുമാനം ഝാര്‍ഖണ്ഡ്

വിജയ് ഹസാരെ ട്രോഫിക്കായുള്ള ഝാര്‍ഖണ്ഡ് ടീമിനെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിക്കും. ഐപിഎല്ലില്‍ പൂനൈ ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ധോണിയെ നായകനാക്കാനുള്ള തീരുമാനം ഝാര്‍ഖണ്ഡ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനായി ധോണി പാഡണിഞ്ഞിരുന്നെങ്കിലും മുന്‍ ഇന്ത്യന്‍ താരം കൂടിയായ പേസര്‍ വരുണ്‍ അരോണായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഈ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിന്‍റെ ഉപദേശകനായി ധോണി രംഗതെത്തിയിരുന്നു. കര്‍ണാടകക്കെതിരെ ഈ മാസം 25ന് ബംഗളൂരുവിലാണ് ഝാര്‍ഖണ്ഡിന്‍റെ ആദ്യ മത്സരം.

Similar Posts