< Back
Sports
കാനഡയില്‍  ഐസ് ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 14 മരണംകാനഡയില്‍  ഐസ് ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 14 മരണം
Sports

കാനഡയില്‍  ഐസ് ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 14 മരണം

Subin
|
5 Jun 2018 4:00 PM IST

16നും 21നും ഇടയ്ക്ക് പ്രായമുള്ളവരാണ് ജീവന്‍ നഷ്ടമായ ഐസ് ഹോക്കി താരങ്ങളെല്ലാവരും...

കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ കൊല്ലപ്പെട്ടു. ടിസ്‌ഡേലിലെ ഹൈവേ 35ല്‍ വെച്ച് വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു അപകടം. 28 പേരാണ് അപകടത്തില്‍ പെട്ട ബസിലുണ്ടായിരുന്നത്.

ഡ്രൈവറടക്കം 14 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. 16നും 21നും ഇടയ്ക്ക് പ്രായമുള്ളവരാണ് ജീവന്‍ നഷ്ടമായ ഐസ് ഹോക്കി താരങ്ങളെല്ലാവരും. ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കാനായി പോകും വഴിയായിരുന്നു അപകടം. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപകടത്തില്‍ അപലപിച്ചു.

Similar Posts