< Back
Sports
ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍
Sports

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍

admin
|
5 Jun 2018 8:09 PM IST

ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു രാജി. ബിസിസിഐ നിര്‍ണായകമായ....

മുന്‍ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെ ഐസിസിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പെന്ന് ഐസിസി വൃത്തങ്ങള്‍ അറിയിച്ചു. ജഗ്മോഹന്‍ ഡാല്‍മിയയുടെ വിയോഗത്തെ തുടര്‍ന്ന് ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ കഴിഞ്ഞ ദിവസം സ്ഥാനം രാജിവച്ചിരുന്നു. ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നായിരുന്നു രാജി. ബിസിസിഐ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ അധ്യക്ഷ സ്ഥാനം ത്യജിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിന് പ്രാമുഖ്യം നല്‍കിയ ശശാങ്ക് മനോഹറിന്‍റെ നടപടി വ്യാപക പ്രതിഷേധത്തിന് വകവച്ചിരുന്നു.

Similar Posts