Sports
സലാഹിനെ പിന്തള്ളി മെസ്സിക്ക് ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രംസലാഹിനെ പിന്തള്ളി മെസ്സിക്ക് ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം
Sports

സലാഹിനെ പിന്തള്ളി മെസ്സിക്ക് ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം

Ubaid
|
5 Jun 2018 4:55 PM IST

അ​ഞ്ചാം ത​വ​ണ​യാ​ണു മെ​സി ഗോ​ള്‍​ഡ​ന്‍ ഷൂ ​പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന​ത്

യൂ​റോ​പ്യ​ൻ ലീ​ഗു​ക​ളി​ലെ ടോ​പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ലി​വ​ർ​പൂ​ളി​ന്‍റെ മു​ഹ​മ്മ​ദ് സ​ലാ​യെ പി​ന്ത​ള്ളി​യാ​ണ് പു​ര​സ്കാ​ര നേ​ട്ടം. അ​ഞ്ചാം ത​വ​ണ​യാ​ണു മെ​സി ഗോ​ള്‍​ഡ​ന്‍ ഷൂ ​പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ലാ​ലി​ഗ​യി​ൽ 34 ഗോ​ളു​ക​ൾ മെ​സി നേടിയപ്പോള്‍ 32 ഗോ​ളു​ക​ളാ​ണ് സ​ലാ​യു​ടെ സ​മ്പാ​ദ്യം.

2010ലാ​ണ് ആ​ദ്യ​മാ​യി ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം നേ​ടു​ന്ന​ത്. പി​ന്നീ​ട് 2012, 2013, 2017 വ​ർ​ഷ​ങ്ങ​ളി​ലും മെ​സി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. സിറോയും മൗറോ ഇക്കാര്‍ഡിയും സീരി എയില്‍ 29 ഗോളുകള്‍ വീതം നേടി പിന്നിലുണ്ട്. ബെന്‍ഫിക്കയുടെ ജോനസും 29 ഗോള്‍ നേടിയിട്ടുണ്ട്.

Similar Posts