ലൂയി എന്‍റിക്വെ ബാഴ്‍സലോണ വിടുന്നുലൂയി എന്‍റിക്വെ ബാഴ്‍സലോണ വിടുന്നു
|സ്പോട്ടീങ് ഗീജോണിനെതിരായ മത്സരത്തിന് ശേഷമാണ് എന്‍റിക്വെ മാധ്യമങ്ങളോട് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം
ലൂയി എന്‍റിക്വെ ബാഴ്‌സയുടെ പരിശീലക സ്ഥാനം ഒഴിയുന്നു. ഈ സീസണ്‍ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് അദ്ദേഹം പറഞ്ഞു. 2014 ലാണ് അദ്ദേഹം ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
സ്പോട്ടീങ് ഗീജോണിനെതിരായ മത്സരത്തിന് ശേഷമാണ് എന്‍റിക്വെ മാധ്യമങ്ങളോട് സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. ഈ വര്‍ഷം കരാര്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. കരാര്‍ പുതുക്കില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. സീസണില്‍ റയലിനെ മറികടന്ന് ബാഴ്‌സ ഒന്നാമതെത്തിയെങ്കിലും ടീമിന്റെ പ്രകടം മെച്ചപ്പെടേണ്ടതുണ്ടെന്നാണ് എന്‍റിക്വെയുടെ വാദം. മൂന്ന് വര്‍ഷത്തെ കരിയറിനിടയില്‍ നിരവധി നേട്ടങ്ങള്‍ സമ്മാനിച്ചാണ് എന്‍റിക്വെയുടെ മടക്കം.
സ്പാനിഷ് ലീഗില്‍ രണ്ട് കിരീടം. രണ്ട് കിങ്സ് കപ്പ്, 2015 ചാംപ്യന്‍സ് ലീഗ് എന്നിവ നേടിയത് എന്‍റിക്വെയുടെ കീഴിലായിരുന്നു. ജെറാഡോ മാര്‍ട്ടിനോ 2014 ല്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് എന്‍റിക്വെ സ്ഥാനമേറ്റെടുത്തത്. ബാഴ്സയുടെ മുന്‍ താരം കൂടിയായ എന്റിക്വെ 1996 മുതല്‍ 2004 വരെ ബാഴ്‌സയ്ക്കായി ബൂട്ടണിഞ്ഞു. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച പരിശീലകനായ പെപ് ഗ്വാഡിയോളക്ക് ശേഷം ടീമിനെ ഉയര്‍ച്ചയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്‍റിക്വയുടെ തീരുമാനം വേദനിപ്പിക്കുന്നതായി നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ ഗ്വാഡിയോള പറഞ്ഞു.