< Back
Sports
മെസി, റൊണാള്‍ഡോ... ആരെ വേണം തലയില്‍? മെസി, റൊണാള്‍ഡോ... ആരെ വേണം തലയില്‍? 
Sports

മെസി, റൊണാള്‍ഡോ... ആരെ വേണം തലയില്‍? 

Subin
|
18 Jun 2018 11:16 AM IST

സൂപ്പര്‍ താരങ്ങളായ മെസിയെയും റൊണാള്‍ഡോയെയും തലയില്‍ സൃഷ്ടിക്കുന്ന സെര്‍ബിയക്കാരന്റെ കഴിവാണ് തരംഗമാകുന്നത്.

റഷ്യയില്‍ ലോകകപ്പ് ആവേശം തകര്‍ക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സെര്‍ബിയന്‍ ബാര്‍ബറാണ് താരം. സൂപ്പര്‍ താരങ്ങളായ മെസിയെയും റൊണാള്‍ഡോയെയും തലയില്‍ സൃഷ്ടിക്കുന്ന സെര്‍ബിയക്കാരന്റെ കഴിവാണ് തരംഗമാകുന്നത്.

മുടി വെട്ടാന്‍ വരുന്നവര്‍ക്ക് ഇഷ്ടതാരം മെസിയോ റൊണാള്‍ഡോയോ എന്നാണ് സെര്‍ബിയയിലെ നോവി സാഡ് നഗരത്തിലെ മരിയോ വാല ആദ്യം ചോയ്ക്കുക. വെറുതെ ഇഷ്ടമറിയാനല്ല. ആ താരത്തെ തലയില്‍ സൃഷ്ടിച്ച് കൊടുക്കും.

സംഭവം ഹിറ്റായതോടെ മുടി വെട്ടാനെത്തുന്നവരുടെ എണ്ണം കൂടി. പക്ഷേ അങ്ങനെയൊന്നും ചെയ്ത് കൊടുക്കാന്‍ കഴിയില്ല. അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയുള്ള പ്രയത്‌നമാണ് ഈ കലാസൃഷ്ടി.

ദിവസത്തില്‍ ഒന്നോ രണ്ടോ പേരുടെ മുടി വെട്ടിയാലും മതി മരിയോക്ക്. കാരണം പന്ത്രണ്ടായിരം രൂപയോളമാണ് ഒരൊറ്റ വെട്ടിന് ഈടാക്കുന്നത്.

Similar Posts