< Back
Sports
ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം
Sports

ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

ഹാമിദ് മഞ്ചേരി
|
30 Jun 2018 7:57 AM IST

143 റണ്‍സിനാണ് അയര്‍ലന്റിനെ പരാജയപ്പെടുത്തിയത്

അയര്‍ലന്റിനെതിരായ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 143 റണ്‍സിനാണ് അയര്‍ലന്റിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ എല്‍ രാഹുലിന്റെയും സുരേഷ് റെയ്നയുടെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്റ് 70 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവും ചഹാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Similar Posts