
ലാറ്റിനമേരിക്കന്‍ കുതിരകളില്ലാത്ത സെമിഫൈനല്‍
|ഇരു ടീമുകളുടെയും പരാജയത്തോടെ 1958ന് ശേഷം യൂറോപ്പില്‍ നടന്ന ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ കിരീടം ചൂടിയിട്ടില്ലെന്ന റെക്കോഡിന് റഷ്യയിലും മാറ്റമുണ്ടാകില്ല
ബ്രസീലും യുറുഗ്വായും ക്വാര്‍ട്ടറില്‍ തോറ്റതോടെ റഷ്യന്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകളില്ലാത്ത സെമി ഫൈനലിനാണ് കളമൊരുങ്ങുന്നത്. ഇരു ടീമുകളുടെയും പരാജയത്തോടെ 1958ന് ശേഷം യൂറോപ്പില്‍ നടന്ന ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ കിരീടം ചൂടിയിട്ടില്ലെന്ന റെക്കോഡിന് റഷ്യയിലും മാറ്റമുണ്ടാകില്ല.
ഫുട്ബോളിന്റെ ജീവതാളമാണ് ലാറ്റിനമേരിക്ക. മെയ്ക്കരുത്തും യാന്ത്രിക നീക്കങ്ങളുമായി കളം വാണ യൂറോപ്യന്‍ ഫുട്ബോള്‍ ശൈലിയെ സുന്ദരവും സംഘടിതവുമായ താളാത്മകത കൊണ്ട് ഫുട്ബോളെന്ന ഗെയിമിനെ ആരാധക ലക്ഷങ്ങളുടെ മനസില്‍ പ്രതിഷ്ടിച്ചത് കളിക്കളത്തിലെ കലാകാരന്മാരായ ലാറ്റിനമേരിക്കന്‍ താരങ്ങളായിരുന്നു. യൂറോപ്യന്‍ ക്ലബ്ബ് മൈതാനങ്ങളെ ഭാവന സമ്പന്നമാക്കുന്നതും ലാറ്റിനമേരിക്കയില്‍ നിന്ന് കുടിയേറിയ താരങ്ങളുടെ പദ ചലനങ്ങളായിരുന്നു. പക്ഷെ ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ ആധിപത്യം പതിയെ വിസ്മൃതിയാവുകയാണ്. ആ യാഥാര്‍ഥ്യത്തെ അടിവരയിടുകയാണ് റഷ്യന്‍ ലോകകപ്പ്. ഈ ലോകകപ്പില്‍ അഞ്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പന്ത് തട്ടാനെത്തി. പെറു ആദ്യ റൌണ്ടില്‍ മടങ്ങി. ലിയോണല്‍ മെസ്സിയുടെ അര്‍ജന്റീനക്ക് ഫ്രാന്‍സും കൊളംബിയക്ക് ഇംഗ്ലണ്ടും രണ്ടാം റൌണ്ടില്‍ മടക്ക ടിക്കറ്റ് നല്കി.
ക്വാര്‍ട്ടറില്‍ യുറുഗ്വായും ഫ്രാന്‍സിന് മുന്നില് വീണു. ലാറ്റിനമേരിക്കന്‍ പാരമ്പര്യം കിരീട സാധ്യതയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ബ്രസീല്‍ കാക്കുമെന്ന പ്രതീക്ഷ ബെല്‍ജിയത്തിന് മുന്നിലും അവസാനിച്ചു. ഇതോടെ 2006ന് ശേഷം സമ്പൂര്‍ണ്ണ യൂറോപ്യന്‍ സെമിഫൈനലില്‍ റഷ്യയില്‍ കളമൊരുങ്ങി. ഇതിന് 1934,66,74,82 ലോകകപ്പുകളും അവസാന നാലില് ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉണ്ടായിട്ടില്ല. യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോള്‍ ഭരിക്കുന്ന മികവേറിയ താരങ്ങളുണ്ടായിട്ടും യൂറോപ്പിന്റെ കളി തന്ത്രങ്ങള്‍ക്ക് മുന്നില്‍ കാലിടറുകയാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് കാലിടറുകയാണ്. യൂറോപ്യന്‍ കാലാവസ്ഥയില്‍ തെക്കേ അമേരിക്കന്‍ ടീമുകള്‍ പതറുന്നതും റഷ്യയില്‍ ആവര്‍ത്തിച്ചു. 1958ല്‍ സ്വീഡന് ലോകകപ്പ് ജേതാക്കളായ ബ്രസീലാണ് യൂറോപ്പില്‍ ലോക കീരീടം നേടിയ അവസാന ലാറ്റിനമേരിക്കന്‍ ടീം.