< Back
Sports
പി.എസ്.ജി വിട്ട് റയലിലെത്തുമോ? നെയ്മറിന്റെ മറുപടിയിങ്ങനെ..
Sports

പി.എസ്.ജി വിട്ട് റയലിലെത്തുമോ? നെയ്മറിന്റെ മറുപടിയിങ്ങനെ..

Web Desk
|
20 July 2018 9:10 PM IST

പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി നെയ്മര്‍

പി.എസ്.ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നെയ്മര്‍ രംഗത്ത്. പി.എസ്.ജി വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് നെയ്മര്‍ വ്യക്തമാക്കിയത്.

"ഞാന്‍ എങ്ങോട്ടുമില്ല. ഇവിടെതന്നെ നില്‍ക്കും. പി.എസ്.ജിയുമായി കരാറുണ്ട്. ഈ നിമിഷം വരെ മറ്റൊന്നിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. വരാന്‍ പോകുന്ന സീസണ്‍ ഏറ്റവും മികച്ചതായിരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം", നെയ്മര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുക നല്‍കിയാണ് ബാഴ്സലോണയില്‍ നിന്ന് നെയ്മറെ പി.എസ്.ജി ടീമിലേക്ക് കൊണ്ടുവന്നത്. റൊണാള്‍ഡോ റയല്‍ വിട്ടതോടെയാണ് നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായത്. നെയ്മര്‍ വരുന്നെന്ന വാര്‍ത്ത റയല്‍ മാഡ്രിഡും നിഷേധിച്ചിരുന്നു.

Related Tags :
Similar Posts