< Back
Sports
സച്ചിന്‍ തുണച്ചു, വള്ളംകളി ടീസര്‍ വേറെ ലെവലായി
Sports

സച്ചിന്‍ തുണച്ചു, വള്ളംകളി ടീസര്‍ വേറെ ലെവലായി

പി.എന്‍ ഗോപീകൃഷ്ണന്‍
|
4 Aug 2018 11:37 AM IST

വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സച്ചിന്‍ വള്ളം കളിയുടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. 11ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥികളിലൊരാളാണ് സച്ചിന്‍.

സോഷ്യല്‍മീഡിയയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കുവെച്ചതോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളം കളിയുടെ ടീസര്‍ വൈറലായി. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സച്ചിന്‍ വള്ളം കളിയുടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. നെഹ്‌റു ട്രോഫിയില്‍ തുടങ്ങി പ്രസിഡന്‍സ് ട്രോഫിയില്‍ അവസാനിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ടീസറാണ് സച്ചിന്‍ ഷെയര്‍ ചെയ്തത്.

The countdown has begun! This is a special year for the Nehru Trophy Boat Race, as we mark the beginning of the...

Posted by Nehru Trophy Boat Race - NTBR on Thursday, August 2, 2018

ഈമാസം 11ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥികളിലൊരാളാണ് സച്ചിന്‍. നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോയാണ് സച്ചിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഇപ്പോഴാണ് അഡ്രിനാലിന്‍ ഇരച്ചു കയറ്റുന്ന ഈ വീഡിയോ കണ്ടത്. ആവേശനിമിഷങ്ങള്‍ ചേര്‍ന്ന പോരാട്ടമാകും ഇതെന്നുറപ്പ്. ആരും കാണാതിരിക്കരുത്' എന്നായിരുന്നു സച്ചിന്‍ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് പറഞ്ഞത്.

Just watching the video was an adrenaline rush. This is going to be one exhilarating race to watch. Don’t miss it! @nehrutrophy #RaceToTheRace #66thNTBR

A post shared by Sachin Tendulkar (@sachintendulkar) on

ഫേസ്ബുക്കില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 2.36 ഫോളോവേഴ്‌സാണ് സച്ചിന് ഫേസ്ബുക്കിലുള്ളത്. 1.11 കോടി ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാമില്‍ ടീസര്‍ കണ്ടവരുടെ എണ്ണം ഒരു ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ അഞ്ച് ലക്ഷം കവിഞ്ഞിട്ടുണ്ട്.

Related Tags :
Similar Posts