< Back
Sports
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം

Web Desk
|
21 Aug 2018 2:41 PM IST

10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൗരഭ് ചൌധരി മീറ്റ് റെക്കോഡോടെ സ്വ‍ർണ്ണം

10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൗരഭ് ചൌധരി മീറ്റ് റെക്കോഡോടെ സ്വ‍ർണ്ണം. മത്സരത്തിൽ വെങ്കലവും ഇന്ത്യക്കാണ്. മീറ്റിൽ ഇതുവരെ മൂന്ന് സ്വർണ്ണമടക്കം ഏഴ് മെഡലുകൾ നേടിയ ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ജപ്പാന്റെ ടോമോയുകി മസ്തൗഡയെ പരാജയപ്പെടുത്തിയാണ് 16കാരനായ സൗരഭ് ചൌധരി മീറ്റ് റെക്കോഡോടെ സ്വർണ്ണം സ്വന്തമാക്കിയത്. സൗരഭ് ചൗധരി 240.7 പോയിന്റും ടോമോയുകി മസ്തൗഡയ 239.7 പോയന്റും നേടി. മത്സരത്തിൽ ഇന്ത്യയുടെ അഭിഷേക് വർമ്മക്കാണ് വെങ്കലം.

തായ്‍ക്വാന്‍ഡോ 57കിലോ വനിതാ വിഭാഗം ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഇന്ത്യയുടെ കൗശിക് മാലിക് പരാജയപ്പെട്ടു. വോളിബോള്‍ പൂള്‍ ബി മത്സരത്തില്‍ വിയറ്റ്നാം ഇന്ത്യയെ തോല്പ്പിച്ചു. പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യയുടെ ദത്തു ബബന്‍ ഫൈനലില്‍ പ്രവേശിച്ചു.

15 സ്വര്‍ണ്ണമടക്കം 36 മെഡലുകളുള്ള ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.

Similar Posts