< Back
Sports

Sports
ഏഷ്യൻ ഗെയിംസ്: തുഴച്ചിലിൽ ഇന്ത്യക്ക് സ്വർണ്ണം
|24 Aug 2018 10:59 AM IST
ഏഷ്യൻ ഗെയിംസിന്റെ ആറാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ തുഴച്ചിലിൽ രണ്ട് വെങ്കലവും ഒരു സ്വർണ്ണവും നേടി ഇന്ത്യ. ലൈറ്റ് വെയ്റ്റ് സിങ്കിൾസ് സ്കൾസിൽ ദുഷ്യന്തിന്റെ വെങ്കലത്തോടുകൂടിയാണ് ഇന്ത്യയുടെ മെഡൽ വേട്ടക്ക് തുടക്കമായത്.
ശേഷം രോഹിത് കുമാർ- ഭഗവാൻ സിങ് കൂട്ടുകെട്ടിൽ ലൈറ്റ് വെയ്റ്റ് ഡബിൾസ് സ്കൾസിലും ഇന്ത്യ വെങ്കലനേട്ടം തുടർന്നു. ഒടുവിൽ സവർണ്ണ് സിങ്, ദട്ടു ബോക്കനൽ, ഒാം പ്രകാശ്, സുക്മീത് സിങ് എന്നിവരടങ്ങുന്ന സംഖം ക്വാഡ്രപ്പിൾ സ്കൾസിൽ സ്വർണ്ണ നേട്ടവും കുറിച്ചു. ഇതോടുകൂടി ഇന്ത്യക്ക് അഞ്ച് സ്വർണ്ണവും നാല് വെള്ളിയും 12 വെങ്കലവുമുൾപ്പടെ 21 മെഡലുകളായി. മെഡൽ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ഇന്ത്യ.