< Back
Sports

Sports
ഇന്ത്യയുടെ പെണ്‍പട ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കി ഫൈനലില്‍
|30 Aug 2018 10:41 AM IST
സെമി ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചൈനയെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം
ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചൈനയെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഗുര്‍ജിത്ത് കൗര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.