< Back
Sports
ദേശീയഗാനത്തിനൊപ്പം ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ വികാരാധീനനായി അമിത് പംഗല്‍
Sports

ദേശീയഗാനത്തിനൊപ്പം ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ വികാരാധീനനായി അമിത് പംഗല്‍

Web Desk
|
1 Sept 2018 3:47 PM IST

ഒളിമ്പിക് ജേതാവിന്റെ തന്ത്രങ്ങളുടെ മുനയൊടിച്ച് സ്വര്‍ണത്തിലേക്ക് അമിതിന്റെ ഉരുക്കു മുഷ്ടികള്‍ പാഞ്ഞപ്പോള്‍ ഈ ഹരിയാനക്കാരന്‍ ജനകോടികളുടെ ഹൃദയം കൂടി കവര്‍ന്നു. 

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് ഏഷ്യന്‍ ഗെയിംസില്‍ അമിത് പംഗല്‍ എന്ന 22 കാരന്റെ സ്വര്‍ണ നേട്ടം. 49 കിലോ വിഭാഗം ബോക്സിങ് ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചിട്ടാണ് അമിത് സ്വര്‍ണമണിഞ്ഞത്.

ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ഉസ്‍ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മടോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്. ഒളിമ്പിക് ജേതാവിന്റെ തന്ത്രങ്ങളുടെ മുനയൊടിച്ച് സ്വര്‍ണത്തിലേക്ക് അമിതിന്റെ ഉരുക്കു മുഷ്ടികള്‍ പാഞ്ഞപ്പോള്‍ ഈ ഹരിയാനക്കാരന്‍ ജനകോടികളുടെ ഹൃദയം കൂടി കവര്‍ന്നു. പക്ഷേ മെഡല്‍ ദാന ചടങ്ങില്‍ സന്തോഷവും അഭിമാനവും കൊണ്ട് കൊച്ചുകുഞ്ഞിനെ പോലെ വിതുമ്പി പോയി അമിത്. ദേശീയഗാനത്തിനൊപ്പം ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ വികാരാധീനനായ അമിതിന് കണ്ണീരടക്കാനായില്ല.

Similar Posts