
ഏഷ്യന്‍ ഗെയിംസില്‍ നൽകിയ പിന്തുണക്ക് നന്ദി അർപ്പിച്ച് താരങ്ങൾ
|ഐ.എ.എ.എഫ് കോണ്ടിനെന്‍റല്‍ കപ്പില്‍ മത്സരിക്കുന്നതിനായി ജിന്‍സണും ചിത്രയും അടക്കമുള്ളവര്‍ അടുത്ത ആഴ്ച ചെക്ക് റിപ്പബ്ലിക്കിലേക്ക് പുറപ്പെടും
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായത് ഏവരുടെയും വലിയ പിന്തുണ കൊണ്ടാണെന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ള കായികതാരങ്ങള്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് താരങ്ങള്‍ സന്തോഷം പങ്കുവെച്ചത്.
1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും വെങ്കലം നേടിയ പി യു ചിത്രയും മൂന്ന് വെള്ളി മെഡല്‍ നേടിയ മുഹമ്മദ് അനസും അടക്കമുള്ളവരാണ് ജക്കാര്‍ത്തിയിലെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയത്. ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണ്ണം നേടിയതിൽ വലിയ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ വ്യക്തമാക്കി. അത്‍ലറ്റിക്സിൽ ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതെന്നും ജിന്‍സണ്‍ പറഞ്ഞു.
400 മീറ്ററിലും റിലേകളിലും ഉള്‍പ്പെടെ മൂന്ന് വെള്ളിമെഡല്‍ നേടിയ മുഹമ്മദ് അനസും 1500 ലെ വെങ്കലമെഡല്‍ പൊരുതി നേടിയ പി.യു ചിത്രയും പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ചു
ടിപ്പിള്‍ ജമ്പിൽ സ്വര്‍ണ്ണം നേടിയ അര്‍പ്രീത് സിങും സ്റ്റീപ്പിള്‍ ചേസില്‍ വെള്ളിനേടിയ സുധാസിങ്ങും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഐ.എ.എ.എഫ് കോണ്ടിനെന്‍റല്‍ കപ്പില്‍ മത്സരിക്കുന്നതിനായി ജിന്‍സണും ചിത്രയും അടക്കമുള്ളവര്‍ അടുത്ത ആഴ്ച ചെക്ക് റിപ്പബ്ലിക്കിലേക്ക് പുറപ്പെടും.